Wed, 05/30/2012 - 09:40 ( 51 weeks 17 hoursago)
ഇര്‍ഫാന് അന്താരാഷ്ട്ര റാങ്കിങ്
(+)(-) Font Size
ഇര്‍ഫാന് അന്താരാഷ്ട്ര റാങ്കിങ്

മലപ്പുറം: ഒളിമ്പിക്സ് യോഗ്യത നേടിയ അരീക്കോട് കുനിയില്‍ സ്വദേശി കെ.ടി. ഇര്‍ഫാന് ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍സിന്‍െറ (ഐ.എ.എ.എഫ്) റാങ്കിങ്. മേയ് 24 ന് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച 20 കിലോമീറ്റര്‍ നടത്തം ഇനത്തിലെ റാങ്കിങ് പട്ടികയില്‍ 19ാം സ്ഥാനക്കാരനാണ് ഇര്‍ഫാന്‍. ഒളിമ്പിക്സ് പരിശീലനത്തിനായി ബുധനാഴ്ച ബംഗളുരുവിലേക്ക് തിരിക്കാനിരിക്കെയാണ് ഈ നേട്ടം. ഒളിമ്പിക്സ് യോഗ്യതക്കായി റഷ്യയില്‍ നടത്തിയ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇര്‍ഫാന്‍ റാങ്കിങ് പട്ടികയില്‍ ഇടംപിടിച്ചത്.
ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്സ് മെഡല്‍ പ്രതീക്ഷയുള്ള ഒമ്പതുപേരില്‍ ഒരാളാണ് ഇര്‍ഫാന്‍. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ലോക റാങ്കിങ് പട്ടികയില്‍ ഇന്ത്യക്കാരായ ഗുര്‍വീത് സിങ്, സുരീന്ദര്‍ സിങ്, മണിറാം പട്ടേല്‍, ബല്‍ജീന്ദര്‍ സിങ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus