12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

നന്നായി ഉറങ്ങൂ....മസ്തിഷ്കത്തെ ഊര്‍ജ്ജസ്വലമാക്കൂ.....

നന്നായി ഉറങ്ങൂ....മസ്തിഷ്കത്തെ ഊര്‍ജ്ജസ്വലമാക്കൂ.....

ഒരു നല്ല ഉറക്കം കഴിഞ്ഞെഴുനേല്‍ക്കുമ്പോ നമുക്ക് ഉന്മേഷം അനുഭവപ്പെടാറില്ലേ!. നമ്മുടെ മസ്തിഷ്കത്തിന്റെ പുനഃപ്രവര്‍ത്തനം നടക്കുന്നതാണത്രെ ഇതിന് കാരണം. ഉറങ്ങുമ്പോള്‍ മസ്തിഷ്കം കമ്പ്യൂട്ടര്‍ റീസെറ്റ് ചെയ്യുംവിധം അല്‍പം വിശ്രമിച്ച് പുനഃപ്രവര്‍ത്തനം ആരംഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉറക്കത്തിനിടെ സ്മൃതികോശങ്ങളില്‍ പതിഞ്ഞ അലോസരചിന്തകളെയും ആകുലതകളെയും വെടിഞ്ഞ് മസ്തിഷ്കം സ്വയം ശുദ്ധീകരിക്കുന്നു. വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ജൂലിയോ ടോണോണിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് പഠനം.അതിനാല്‍ ഓരോ വ്യക്തിയും ആവശ്യമായ അളവില്‍ നന്നായി ഉറങ്ങാന്‍ ശ്രമിക്കണമെന്നാണ് ഗവേഷകനും മനഃശാസ്ത്രജ്ഞനും കൂടിയായ ജൂലിയോയുടെ നിര്‍ദേശം. എലികള്‍, മനുഷ്യര്‍, മുയലുകള്‍ എന്നിങ്ങനെ വിവിധ ജീവികളില്‍ കമ്പ്യൂട്ടര്‍ സ്റ്റിമുലേഷനുകള്‍ വഴി നടത്തിയ പഠന ഗവേഷണത്തിന് നേതൃത്വം നല്‍കിയശേഷമാണ് ഈ കണ്ടെത്തലുകളെന്ന് ജൂലിയോ വ്യക്തമാക്കുന്നു. വേണ്ടത്ര സമയം ഉറങ്ങാത്തവരില്‍ മസ്തിഷ്കം പുനഃസജ്ജമാകാനിടയില്ലെന്നും ഇതിന്റെ ഫലമായി ഉന്മേഷരാഹിത്യവും ഓര്‍മക്കുറവുമുണ്ടാകുന്നുവെന്നും പഠനത്തിലുണ്ട്. അതേസമയം നല്ല ഉറക്കം നമ്മുടെ മസ്തിഷ്കത്തെ സദാ പ്രവര്‍ത്തന സജ്ജമാക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com