12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കൊല്ലപ്പെട്ടതും മരിച്ചുവീണതും പട്ടികജാതിക്കാര്‍-ടി.വി. ബാബു

തൊടുപുഴ: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി കൊല്ലപ്പെട്ടതും ചാവേറാകുന്നതും പട്ടിക വിഭാഗങ്ങളാണെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് ടി.വി. ബാബു അഭിപ്രായപ്പെട്ടു.
തൊടുപുഴയില്‍ പട്ടികജാതി-വര്‍ഗ സംയുക്ത സമിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമുദായത്തില്‍പെട്ടവരെ അധികാരത്തില്‍ വരാന്‍ മാത്രം ഉപയോഗിക്കുകയാണ്. ഭരണത്തിന്‍െറ അകത്തളങ്ങളില്‍ എത്തിനോക്കാന്‍ പോലും ഈ വിഭാഗത്തിന് ആയിട്ടില്ലെന്നും പറഞ്ഞു.
സമ്മേളനത്തില്‍ കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യ മലഅരയ സഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, രാജു ആഞ്ഞിലിത്തോപ്പില്‍, യു.എ. രാമകൃഷ്ണന്‍, പി.സി. ചന്ദ്രന്‍, കെ.ഐ. സുരേന്ദ്രന്‍, എന്‍.കെ. ബിജു, വി.കെ. സുരേന്ദ്രന്‍, രാജു കല്ലുമല, സി.ആര്‍. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി കെ.കെ. രാജന്‍ (പ്രസി.), എസ്. ഭാസ്കരന്‍ (സെക്ര.), രാജു ആഞ്ഞിലിത്തോപ്പില്‍ എന്നിവരെ തെരഞ്ഞെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com