ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി സര്‍വേ നടപടികള്‍ ചൊവ്വാഴ്ച ആരംഭിക്കും.
മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.ജി.ആര്‍. പിള്ളയുടെ മേല്‍നോട്ടത്തില്‍ കിറ്റ്കോയാണ് സര്‍വേ നടത്തുന്നത്.
സ്ഥലം അളന്നുതിരിച്ച് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. മെഡിക്കല്‍ കോളജിന് ആവശ്യമുള്ള സ്ഥലം ജില്ലാ പഞ്ചായത്താണ് വിട്ടുകൊടുക്കുന്നത്.
മൊത്തം 48 ഏക്കര്‍ സ്ഥലമാണ് വിട്ടുനല്‍കുക.
ചെറുതോണി അണക്കെട്ടിലേക്കുള്ള കെ.എസ്.ഇ.ബിയുടെ റോഡിന് മുകള്‍ഭാഗത്തെ 24 ഏക്കറും ജില്ലാ ആശുപത്രിക്ക് താഴെ 14 ഏക്കര്‍ സ്ഥലവുമാണ് വിട്ടുകൊടുക്കുക.
മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുന്നോടിയായി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, കലക്ടര്‍ ടി. ഭാസ്കരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. സനല്‍കുമാര്‍ എന്നിവര്‍ നിര്‍മാണജോലികള്‍ നടത്തുന്ന കിറ്റ്കോയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ രണ്ടിന് അടുത്ത യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍