തൊടുപുഴ: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ സംഘടിപ്പിച്ച ജില്ലാ പ്രചാരണ വാഹന ജാഥയുടെ തൊടുപുഴയിലെ സ്വീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കല്ലേറ് നടത്തിയതില്‍ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
തൊടുപുഴ ടൗണില്‍ നടന്ന പ്രതിഷേധ യോഗം എം.എന്‍. ശിവനുണ്ണി ഉദ്ഘാടനം ചെയ്തു. ടി.എം. സുബൈര്‍,ഡോ. കെ.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. കട്ടപ്പനയില്‍ പ്രകടനത്തിനുശേഷം നടന്ന യോഗം എന്‍.വി. ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. കുമളിയില്‍ നടന്ന യോഗം എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പീരുമേട്ടില്‍ ഇ.ജെ. രാജനും അടിമാലിയില്‍ കെ.കെ. കരുണാകരനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എം.വി. സുഭദ്ര, എം.കെ. സുമ, ടി.കെ. വാസു, സി.ബി. വിജയകുമാര്‍, രാജീവ് ജോണ്‍, എല്‍. ശിങ്കിലി എന്നിവര്‍ സംസാരിച്ചു.
തൊടുപുഴ: കെ.എസ്.ടി.എ ജില്ലാ ജാഥ സമാപന യോഗത്തിന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമത്തിലും കല്ലേറിലും എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍