ഇടുക്കി: ആദിവാസി പുനരധിവാസ കോളനികളായ 80 ഏക്കര്‍, പന്തടിക്കളം, പൂപ്പാറ, കുണ്ടള, മറയൂര്‍, സൂര്യനെല്ലി, സിങ്കുകണ്ടം കോളനികള്‍ക്കുള്ളിലൂടെയുള്ള റോഡ് നിര്‍മാണത്തിന് എസ്റ്റിമേറ്റ് 10 ദിവസത്തിനകം നല്‍കണമെന്നും ഇനിയും പൂര്‍ത്തിയാക്കാത്ത പുനരധിവാസ പ്രോജക്ടുകള്‍ പെട്ടെന്ന് തീര്‍ക്കണമെന്നും കലക്ടര്‍ ടി. ഭാസ്കരന്‍ നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദിവാസി പുനരധിവാസ മിഷന്‍െറ ജില്ലാതല യോഗത്തിണ് കലക്ടറുടെ നിര്‍ദേശം.
വന്യമൃഗശല്യത്തിന് സൗരോര്‍ജവേലി സ്ഥാപിക്കാനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയുടെ അതിര്‍ത്തികളില്‍ ആനശല്യം ഒഴിവാക്കാന്‍ തേയില വെച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശം ടീ ബോര്‍ഡിന്‍െറ സഹകരണത്തോടെ നടപ്പാക്കും. കോളനികളിലേക്കുള്ള കുടിവെള്ള പദ്ധതി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വൈദ്യുതീകരണം ഇവ അടിയന്തരമായി തീര്‍ക്കണം. പണി തീര്‍ന്ന വീടുകള്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ആവശ്യമായ വാലാപ്പുര, കമ്യൂണിറ്റി ഹാള്‍ ഇവ നിര്‍മിക്കാനുള്ള സഹായം സംസ്ഥാന മിഷനോട് ആഭ്യര്‍ഥിക്കാനും യോഗത്തില്‍ തീരുമാനമായി.
എ.ഡി.എം ഇന്‍ ചാര്‍ജ് സി.സി. ജോസഫ്്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍