ഇടുക്കി: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരത്തിനുള്ള സുതാര്യകേരളം പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിന്മേലുള്ള നടപടി അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കലക്ടര്‍ ടി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. സുതാര്യ കേരളം കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.എസ്. രാജശേഖരന്‍ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ മാസം വരെ ലഭിച്ച 195 പരാതികളില്‍ നടപടി വിവിധ ഘട്ടങ്ങളിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റവന്യൂ വകുപ്പിലെ വിവിധ ഓഫിസുകളില്‍ ലഭിച്ച പരാതികളില്‍ നടപടി ഊര്‍ജിതപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനുള്ള പ്രത്യേക ചുമതല എ.ഡി.എമ്മിന് നല്‍കി.
ലഭിച്ച പരാതികള്‍ക്ക് പരമാവധി ഒരു മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പ് മേധാവികളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം ഇന്‍ ചാര്‍ജ് സി.സി. ജോസഫ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മോഹനന്‍, വിവിധ വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍