കുമളി: ടൗണിലും പരിസരപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും നാട്ടുകാര്‍ കുടിവെള്ളം ലഭിക്കാതെ കഷ്ടത അനുഭവിക്കുമ്പോള്‍ ദിവസങ്ങളായി തേക്കടിയില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. തേക്കടി റോഡരികില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണാണ്് പൈപ്പ് തകര്‍ന്ന് ജലം പാഴാകുന്നത്. ഇക്കാര്യം നാട്ടുകാര്‍ പലപ്രാവശ്യം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.
അധികൃതരുടെ അനാസ്ഥക്കെതിരെ എം.എല്‍.എ ഉള്‍പ്പെടെ നാട്ടുകാര്‍ കുമളിയില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിയോട് പരാതി പറയുകയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ശാസിക്കുകയും ചെയ്തിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.
കുമളി ടൗണിന് സമീപത്തെ ജനവാസ കേന്ദ്രങ്ങളായ റോസാപ്പൂക്കണ്ടം, താമരക്കണ്ടം, മേട്ടിന്‍ഭാഗം, റേഞ്ചോഫിസ്മേട് ഭാഗങ്ങളിലെല്ലാം ആഴ്ചകളായി കുടിവെള്ളം ലഭിച്ചിട്ട്.
ജലവിതരണം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതും അറ്റകുറ്റപ്പണി വൈകുന്നതുമാണ് പ്രശ്നത്തിന് ഇടയാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍