തിരുവല്ല: മൃതദേഹവുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ആംബുലന്‍സ് യാത്രക്കാരന്‍ ചെങ്ങന്നൂര്‍ മുളക്കുഴ തടത്തില്‍ കിഴക്കേതില്‍ ശശി (46), ഇന്നോവ കാര്‍ ഡ്രൈവര്‍ പായിപ്പാട് പള്ളിക്കച്ചിറ ചെങ്കില്ലേത്ത് ഉല്ലാസ് (44) എന്നിവരെ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് എം.സി റോഡില്‍ തിരുവല്ല പന്നിക്കുഴി പാലത്തിലാണ് അപകടം.അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സിലെ മൃതദേഹം ചെങ്ങന്നൂരില്‍ നിന്ന് മറ്റൊരു ആംബുലന്‍സ് വരുത്തിയാണ് കൊണ്ടുപോയത്. അരമണിക്കൂറോളം എം.സി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. കോട്ടയം ധന്വന്തരി ചികിത്സാലയത്തിന്‍െറ ഉടമസ്ഥതയിലുള്ളതായിരുന്നു ആംബുലന്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍