12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധം

കാക്കനാട്: ജില്ലയില്‍ ജൂണ്‍ 14 മുതല്‍ ട്രോളിങ് നിരോധം നിലവില്‍ വരുമെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 14 ന് അര്‍ധരാത്രി മുതലാണ് നിരോധം. ജൂലൈ 31 വരെ 45 ദിവസത്തേക്കാണ് നിരോധം. മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെല്ലാം 14 നുമുമ്പ് തീരം വിടണമെന്നും യാഡില്‍ തിരികെ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കാന്‍ സ്ഥാപിച്ചിട്ടുള്ള ഡീസല്‍ പമ്പുകള്‍ പൂട്ടി താക്കോല്‍ ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് എത്തിയ ബോട്ടുകള്‍ 14 ന് തീരം വിടണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഇക്കാലയളവില്‍ വിവിധ ഭാഗങ്ങളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിനായി വൈപ്പിനില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍: 0484 2502768. ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷനില്‍ ടോള്‍ഫ്രീ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. നമ്പര്‍: 1093. കോസ്റ്റ് ഗാര്‍ഡിന്‍േറത് 1554 ആണ്.
മത്സ്യബന്ധന നിരോധ കാലയളവില്‍ ബോട്ടുകളിലും ചെറിയ വള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നവര്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കരുതണമെന്നും ഇല്ലെങ്കില്‍ ബോട്ടും വള്ളവും കണ്ടുകെട്ടുമെന്നും കലക്ടര്‍ പറഞ്ഞു.പൊലീസ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ബോട്ടുകള്‍ മത്സ്യ നിരോധ കാലയളവില്‍ നിരീക്ഷണം നടത്തും. ഇക്കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com