കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് വീട് കത്തിനശിച്ചു. ശാസ്താംപാറ മൂപ്പിലെ ആയിഷയുടെ ഓലമേഞ്ഞ വീടാണ് പൂര്‍ണമായും കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ആയിഷയും അഞ്ച് പെണ്‍മക്കളുമാണ് ഇവിടെ താമസം. ഇവര്‍ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്. അതിനാല്‍ ദുരന്തം ഒഴിവായി. രണ്ടുവര്‍ഷം മുമ്പാണ് ആയിഷയും കുടുംബവും ഇവിടെ താമസം തുടങ്ങിയത്. ശാസ്താംപാറയിലെ ദര്‍ഘാസ് സ്ഥലത്താണ് ഓലമേഞ്ഞ വീട് നിര്‍മിച്ചത്. വീട്ടിനകത്തുണ്ടായ ടി.വി ഉള്‍പ്പെടെയുള്ള സാധനങ്ങളും വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍