12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മെഡി./സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശപരീക്ഷ

മെഡി./സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സ് പ്രവേശപരീക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ താഴെപ്പറയുന്ന മെഡിക്കല്‍/സര്‍ജിക്കല്‍ ബിരുദാനന്തരബിരുദ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകളിലേക്കുള്ള 2012ലെ പ്രവേശപരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എം.സി.എച്ച് പീഡിയാട്രിക് സര്‍ജറി, എം.സി.എച്ച് പ്ലാസ്റ്റിക് സര്‍ജറി, എം.സി.എച്ച് ജനിറ്റോ യൂറിനറി സര്‍ജറി, എം.സി.എച്ച് തൊറാസിക് സര്‍ജറി, എം.സി.എച്ച് ന്യൂറോ സര്‍ജറി, എം.സി.എച്ച് ഗാസ്ട്രോ എന്‍ട്രോളജി സര്‍ജറി, ഡി.എം കാര്‍ഡിയോളജി, ഡി.എം ഗാസ്ട്രോ എന്‍ട്രോളജി, ഡി.എം ന്യൂറോളജി, ഡി.എം നെഫ്രോളജി, ഡി.എം പള്‍മണറി മെഡിസിന്‍ എന്നീ കോഴ്സുകളിലേക്കാണ് പരീക്ഷ.
അപേക്ഷകര്‍ കേരളത്തില്‍ ജനിച്ച ഇന്ത്യന്‍ പൗരനായിരിക്കണം. കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് അല്ലെങ്കില്‍ പി.ജി കോഴ്സിന് പഠിച്ചവരായിരിക്കണം. വിദ്യാഭ്യാസയോഗ്യതകള്‍: എം.ബി.ബി.എസ് ബിരുദവും കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് ലഭിച്ചതോ മറ്റ് സര്‍വകലാശാലകളില്‍ നിന്ന് ലഭിച്ചതും കേരളത്തിലെ സര്‍വകലാശാലകള്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതുമായ ങഉ/ങട/ഉശു.ചആ ബിരുദമാണ് യോഗ്യത. ഈ വര്‍ഷം യോഗ്യതാപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.പ്രായപരിധി ജനറല്‍ മെറിറ്റില്‍ അപേക്ഷിക്കുന്നവര്‍ക്ക് 45 വയസ്സും സര്‍വീസ് ക്വോട്ടയില്‍ അപേക്ഷിക്കുന്ന ഹെല്‍ത്ത് സര്‍വീസ് വിഭാഗക്കാര്‍ക്ക് 48 വയസ്സും മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് വിഭാഗക്കാര്‍ക്ക് 52 വയസ്സും കവിയരുത്. തെരഞ്ഞെടുപ്പും പ്രവേശപരീക്ഷയും: സര്‍വീസ് വിഭാഗമുള്‍പ്പെടെയുള്ള എല്ലാ വിഭാഗം അപേക്ഷകരും പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന പ്രവേശപരീക്ഷ എഴുതി നിശ്ചിത യോഗ്യതയായ 50 ശതമാനം മാര്‍ക്ക് പേപ്പര്‍-1 ന് നേടണം. എസ്.ഇ.ബി.സി/എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എന്നാല്‍ റാങ്ക്ലിസ്റ്റ് തയാറാക്കുന്നതിന് ഒന്നും രണ്ടും പേപ്പറുകളുടെ ആകെ മാര്‍ക്കായിരിക്കും പരിഗണിക്കുന്നത്. ഡി.എം പള്‍മണറി മെഡിസിന്‍ വിഭാഗത്തിലേക്കുള്ള അലോട്ട്മെന്റ് ഡി.എം കാര്‍ഡിയോളജി റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തും. ജനറല്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശം പ്രവേശപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രവേശപരീക്ഷ ജൂണ്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഒന്നരമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകളുള്ള പരീക്ഷയുടെ ചോദ്യങ്ങള്‍ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും. സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അപേക്ഷകരും www.cee-kerala.org ല്‍ ലഭ്യമാക്കിയ പൊതു അപേക്ഷാഫോറം ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. പ്രോസ്പെക്ടസും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പ്രോസ്പെക്ടസ് കേ്ളാസ് ഢകക ല്‍ വിശദമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഫീസ് അടച്ച ചെലാനും സഹിതം ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനഷേന്‍സ്, ഹൗസിങ്ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം-695 001 വിലാസത്തില്‍ സമര്‍പ്പിക്കണം. പ്രവേശപരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് പ്രവേശപരീക്ഷാ കമീഷണറുടെ www.cee-kerala.orgല്‍ നിന്ന് ജൂണ്‍ 17 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. സര്‍ക്കാര്‍ അംഗീകരിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ളതും www.cee-kerala.orgല്‍ ലഭ്യമായതുമായ 2012 ലെ ബിരുദാനന്തര ബിരുദ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സുകളുടെ പ്രോസ്പെക്ടസിലുള്ള വ്യവസ്ഥകള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ ശ്രദ്ധിക്കണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com