12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയ ഫീസ് കുറച്ചു

കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയ ഫീസ് കുറച്ചു
പഠനവകുപ്പുകളില്‍ സീറ്റ് വര്‍ധന

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് നാലിരട്ടിയായി വര്‍ധിപ്പിച്ച ഫീസ് പകുതിയാക്കി കുറച്ചു. പേപ്പര്‍ ഒന്നിന് 1000 രൂപയെന്നത് 500 രൂപയാക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ഒന്നിന് 250 രൂപയായിരുന്ന ഫീസ് ആഴ്ചകള്‍ക്കുമുമ്പാണ് നാലിരട്ടിയായി കൂട്ടിയത്. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
പഠന വകുപ്പുകളില്‍ സീറ്റുകളുടെ എണ്ണം 50 ശതമാനം വരെ വര്‍ധിപ്പിക്കാനും തീരുമാനമായി. സയന്‍സ് വിഷയങ്ങള്‍ക്ക് 30, ആര്‍ട്സ്, കോമേഴ്സ് വിഷയങ്ങളില്‍ 40 എന്നിങ്ങനെ സീറ്റ് വര്‍ധിപ്പിക്കും. സയന്‍സ് എം.ഫിലിന് 10ഉം മറ്റു വിഷയങ്ങളില്‍ 20ഉം ആകും സീറ്റ്. ഗൈഡുമാരുടെ എണ്ണത്തിന് അനുസരിച്ച് പരമാവധി പേര്‍ക്ക് പി.എച്ച്.ഡി പ്രവേശം നല്‍കും.
മുകുന്ദപുരം മുപ്പിളിയത്ത് ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് കോളജ് അനുവദിച്ചു. തൃശൂര്‍ കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് കോഴ്സ് അനുവദിച്ചു. കോഴിക്കോട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എം.എഡ് സീറ്റ് 35 ആക്കി. ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടേഷന്‍ ലിംഗ്വിസ്റ്റിക്സ് എം.ടെക് (18 സീറ്റ്) തുടങ്ങും. നരിക്കുനി ബ്ധൈുല്‍ ഇസ വനിത അറബിക് കോളജ് മിക്സഡാക്കി. ചാലക്കുടി പി.എം.ജി കോളജില്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ ഇക്കണോമിക്സ് കോഴ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കും. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.ബി.എ, ബിഎസ്സി ജ്യോഗ്രഫി കോഴ്സുകള്‍ അനുവദിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര മഹാ ജൂബിലി ട്രെയ്നിങ് കോളജിലെ എം.എഡ് സീറ്റ് 35 ആക്കി. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ ഡിഗ്രിക്ക് ഉര്‍ദു കോമണ്‍ കോഴ്സാക്കും. സര്‍വകലാശാലയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളുടെ യോഗ്യത എം.സി.എയാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com