കോഴിക്കോട്: അധ്യാപകരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.യു റവന്യൂ ജില്ലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ക്യാമ്പ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. എന്‍. ശ്യാംകുമാര്‍, അഡ്വ. എം. രാജന്‍, ഫാ. സോണി മുഗളെകലായില്‍, യു.കെ. വിജയന്‍, സലീം മൂഴിക്കല്‍, കെ. ഹേമചന്ദ്രന്‍, മുനീര്‍ എരവത്ത്, കെ.വി. വിജയാനന്ദന്‍, ഇ. ലീന, എം. സതീഷ്, സി. വിനോദ്കുമാര്‍, എ. രാജു, ജഗത്മയന്‍ ചന്ദ്രപുരി, പി. ഗോപിനാഥന്‍, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ അഡ്വ. പി.എം. സുരേഷ്ബാബു, സംസ്ഥാന പ്രസിഡന്‍റ് പി. ഹരിഗോവിന്ദന്‍, ഒയിസ്ക പ്രസിഡന്‍റ് പി. ഹേമപാലന്‍ എന്നിവര്‍ ക്ളാസെടുത്തു. സംഘടനാ ചര്‍ച്ച എ.കെ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. ടി.ടി. ബിനു അധ്യക്ഷത വഹിച്ചു. എന്‍. ശ്യാംകുമാര്‍, ഇ. പ്രദീപ്കുമാര്‍, ഫാ. ജിനോ, യു.കെ. വിജയന്‍, കെ. ഹേമചന്ദ്രന്‍, മുനീര്‍ എരവത്ത്, കെ.വി. വിജയാനന്ദന്‍, കെ.കെ. ആലി, എന്‍.സി. കുമാരന്‍, മുഹമ്മദ് ഇസ്ഹാഖ്, ജാന്‍സി മാത്യു, പി. വിദ്യാധരന്‍, പി.എന്‍. ജയാനന്ദന്‍, കെ.എം. രമേശന്‍, പി. സുധീഷ്, എ. രാജു എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍