താമരശ്ശേരി: ബൈക്കില്‍ യാത്രചെയ്തിരുന്ന രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേശീയപാതയില്‍ വെസ്റ്റ് കൈതപ്പൊയില്‍ പാലത്തിനടുത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ കൃഷ്ണന്റെ മകന്‍ രൂപേഷ് (21), പള്ളിക്കുന്നുമ്മല്‍ രാജന്റെ മകന്‍ സുബിന്‍ രാജന്‍ (23) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് കേടുപാടുകളൊന്നും പറ്റിയിട്ടില്ല. ഇരുവരുടെയും തലക്ക് മാരകമായി പരിക്കേറ്റിരുന്നു. രക്തത്തി ല്‍ കുളിച്ചുകിടന്ന ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാലുശ്ശേരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. രൂപേഷിന്റെ മാതാവ്: നാരായണി. സഹോദരങ്ങള്‍: രമ്യ, രാഹുല്‍. സുബിന്‍ രാജന്റെ മാതാവ്: ശോഭ. സഹോദരി: ഷീബ.


നിങ്ങളുടെ അഭിപ്രായങ്ങള്‍