Mon, 05/28/2012 - 01:04 ( 51 weeks 2 daysago)
ലോക ചെസ്: ഇന്ന് ആനന്ദിന് അവസാന അങ്കം
(+)(-) Font Size
ലോക ചെസ്: ഇന്ന്  ആനന്ദിന് അവസാന അങ്കം

മോസ്കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തിങ്കളാഴ്ച അവസാന മത്സരം. ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡിനെതിരായ 12ാം റൗണ്ട് കളിയും സമനിലയില്‍ കലാശിച്ചാല്‍ ബുധനാഴ്ച നടക്കുന്ന ടൈ ബ്രേക്കര്‍ ജേതാവിനെ നിശ്ചയിക്കും. 11ല്‍ ഓരോ ജയവും ഒമ്പത് സമനിലയുമായി ഇരുവര്‍ക്കും 5.5 പോയന്റ് വീതമാണുള്ളത്.
2007 മുതല്‍ കിരീടം കൈവശം വെക്കുന്ന 42കാരനായ ആനന്ദിന് തന്നെക്കാള്‍ ഒരു വയസ്സ് മുതിര്‍ന്ന ഗെല്‍ഫാന്‍ഡ് ഉയര്‍ത്തുന്നത് കനത്ത വെല്ലുവിളിയാണ്. ആദ്യ ആറ് മത്സരങ്ങളിലും ഇന്ത്യന്‍ താരത്തെ വരിഞ്ഞുകെട്ടിയ ഇസ്രായേലുകാരന്‍ ഏഴാം റൗണ്ട് ജയിച്ച് ഞെട്ടിക്കുകയും ചെയ്തു. അടുത്ത കളിയിലൂടെ തിരിച്ചുവന്ന ആനന്ദിന് പക്ഷേ, തുടര്‍ന്ന് മൂന്നെണ്ണത്തിലും സമനില വഴങ്ങേണ്ടി വന്നു.
തിങ്കളാഴ്ചത്തെ അവസാന റൗണ്ടില്‍ വെള്ളക്കരുക്കളുടെ ബലത്തിലാണ് ആനന്ദ് ഇറങ്ങുന്നത്. ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലാത്ത ഗെല്‍ഫാന്‍ഡും കിരീട പ്രതീക്ഷയിലാണ്. ചാമ്പ്യന്‍ഷിപ് ടൈ ബ്രേക്കറിലേക്ക് നീണ്ടാല്‍ വേഗ ചെസ് (റാപ്പിഡ് ചെസ്) നടത്തി സഡന്‍ ഡെത്ത് ഫലം നിര്‍ണയിക്കും. റാപ്പിഡ് ചെസില്‍ മികവ് പുലര്‍ത്താറുള്ള ആനന്ദിന് ഇതില്‍ തികഞ്ഞ പ്രതീക്ഷയുണ്ട്. 2010ലെ ടൂര്‍ണമെന്റില്‍ ബള്‍ഗേറിയയുടെ വെസെലിന്‍ തൊപാലോവുമായി 5.5 പോയന്റ് നേടി തുല്യത പാലിച്ച ആനന്ദ് 12ാം റൗണ്ട് ജയിച്ചാണ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus