12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് തമിഴ്നാട് പൊലീസിനെ വിന്യസിക്കും

മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണത്തിന് തമിഴ്നാട് പൊലീസിനെ വിന്യസിക്കും
പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണച്ചുമതല കേരള പൊലീസില്‍നിന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) ഏറ്റെടുത്തില്ലെങ്കില്‍ തമിഴ്നാട് പൊലീസിനെ വിന്യസിക്കുമെന്ന് ജയലളിത. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അണക്കെട്ടിനെ ബലഹീനമാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജയലളിത ആരോപിച്ചു.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി ഡാമിന്റെ ബലമറിയാന്‍ തുളകളിട്ട് പരിശോധന നടത്തിയിരുന്നു. മഴക്കാലത്തിനു മുമ്പ് ഈ ബോര്‍ഹോളുകള്‍ അടക്കേണ്ടത് അനിവാര്യമാണ്. അധികാരകേന്ദ്രങ്ങളുടെ ഉത്തരവനുസരിച്ച് ബോര്‍ഹോളുകള്‍ അടക്കാന്‍ എത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരെ കേരള സര്‍ക്കാര്‍ തടഞ്ഞു. ഇതുസംബന്ധിച്ച് കേരളവുമായി തമിഴ്നാട് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അണക്കെട്ടിന് പൂര്‍ണമായ ഉറപ്പുണ്ടെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും ഉന്നതാധികാരസമിതി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡാമിന്റെ സംരക്ഷണച്ചുമതല കേരള പൊലീസിനാണ്.
അണക്കെട്ടിന്റെ സംരക്ഷണത്തിന് ആവശ്യമായ നടപടികളെടുക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പതിവ് അറ്റകുറ്റപ്പണികള്‍ക്കെത്തിയ തമിഴ്നാട് എന്‍ജിനീയര്‍മാരെ സ്വന്തം പൊലീസിനെ ഉപയോഗിച്ച് തടയുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ ഈ നടപടി അപലപനീയമാണ്. ബോര്‍ഹോളുകള്‍ അടക്കാന്‍ എത്തുന്ന തമിഴ്നാട് എന്‍ജിനീയര്‍മാരെ തടയരുതെന്ന് കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതിന് കേരളം വഴങ്ങാതിരുന്നാല്‍ കേന്ദ്ര വ്യവസായ സുരക്ഷാസേനയെ ഡാമിന്റെ സംരക്ഷണത്തിന് നിയോഗിക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം ഉടന്‍ ഉണ്ടാവണമെന്നും കത്തില്‍ ജയലളിത ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com