12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സി.പി.എം നേതാക്കളെ ബ്രെയിന്‍മാപ്പിങ്ങിന് വിധേയമാക്കണം -പി.സി. ജോര്‍ജ്

സി.പി.എം നേതാക്കളെ ബ്രെയിന്‍മാപ്പിങ്ങിന് വിധേയമാക്കണം -പി.സി. ജോര്‍ജ്

കോട്ടയം: കേരളത്തില്‍ രണ്ട് പതിറ്റാണ്ടായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ സത്യാവസ്ഥ പുറത്തുവരാന്‍ പിണറായി വിജയന്‍ അടക്കമുള്ള ഏതാനും സി.പി.എം നേതാക്കളെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ആധുനീക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഗവ.ചീഫ്വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
കണ്ണൂര്‍ ലോബിയിലെ പ്രമുഖരായ പി.ജയരാജന്‍, ഇ.പി ജയരാജന്‍, എം.വി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.ശശി എന്നിവരെയും എം.എം. മണിയേയും ബ്രെയിന്‍മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്ക് നിയമപരമായി വിധേയമാക്കണം.
ഇതിലൂടെ എത്ര നിരപരാധികളെ സി.പി.എം കാലപുരിക്കയച്ചിട്ടുണ്ട് എന്ന് വ്യക്തമാകൂ. സര്‍ക്കാര്‍ ഇതിന് തയാറാകുന്നില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കുമെന്നും ജോര്‍ജ് അറിയിച്ചു.വി.എസ് വെറുക്കപ്പെട്ട ഭൂമി കച്ചവടക്കാരനെന്ന് വിളിച്ച ഭൂമാഫിയക്കാരന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണം.
ഇയാളുടെ പണവും സംരക്ഷണവും ഉപയോഗിച്ചാണ് സി.പി.എം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇയാളുമായി അടുത്തബന്ധമുള്ള കേരളത്തിലെ മാന്യന്മാരെകൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com