12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വഖഫ് അഴിമതി: 30ന് ജനകീയ ധര്‍ണ

കൊച്ചി: വഖഫ് അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ജനകീയ ധര്‍ണ നടത്താന്‍ കേരള വഖഫ് സംരക്ഷണവേദി തീരുമാനിച്ചു. വഖഫ് ആസ്ഥാനമായ എറണാകുളത്ത് ഹൈകോടതി ജങ്ഷനില്‍ രാവിലെ പത്തിനാണ് ധര്‍ണ. ഹര്‍ത്താല്‍ പ്രമാണിച്ച് മാറ്റിവെച്ച ധര്‍ണയാണ് ബുധനാഴ്ച നടത്തുന്നത്. വഖഫ് ബോര്‍ഡ് പിരിച്ചുവിട്ട് ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, ബോര്‍ഡിലെ അഴിമതിക്കാരെ പിരിച്ചുവിടുക, നിയമവിരുദ്ധമായി വഖഫ് വസ്തു കൈമാറ്റം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, ബോര്‍ഡിന്‍െറ വരവുചെലവ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
കേരളത്തില്‍ അനേകായിരം കോടി രൂപയുടെ വഖഫ് സ്വത്തുക്കളുണ്ട്. ഇതുവരെയും കൃത്യമായ കണക്കുകള്‍ വഖഫ് ബോര്‍ഡ് തയാറാക്കിയിട്ടില്ല. വഖഫ് സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുതവല്ലിമാരാണ്. വരുമാനത്തിന്‍െറ കൃത്യമായ കണക്കില്ല. വഖഫ് ബോര്‍ഡിലെ അഴിമതിയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ പോലും സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടിയില്ല. ഇതിനെതിരെ മുഴുവന്‍ മതവിശ്വാസികളും രാഷ്ട്രീയ -സാംസ്കാരികരംഗത്തുള്ളവരും പ്രതികരിക്കണമെന്ന് ചെയര്‍മാന്‍ ടി.എം. അബ്ദുല്‍ സലാമും കണ്‍വീനര്‍ നാസര്‍ മനയിലും ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com