12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം

കൊച്ചി: മികച്ചതും ഫലപ്രദവുമായ സംസ്കരണ പദ്ധതി ലഭിക്കാത്തതാണ് മാലിന്യ പ്രശ്നം പൂര്‍ണമായി പരിഹരിക്കാത്തതിന്‍െറ പ്രധാന കാരണമെന്ന് മന്ത്രി കെ. ബാബു. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍െറയും ജി.ഡി.പി കൊച്ചിന്‍െറയും നേതൃത്വത്തില്‍ കോര്‍പറേഷനില്‍ ആരംഭിക്കുന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരത്ത് ആധുനിക സൗകര്യത്തോടെ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഉറവിട മാലിന്യ സംസ്കരണം സംസ്കാരത്തിന്‍െറ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ റീജ്യന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, അഡ്വ. എന്‍.എ. ഷഫീഖ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ അനോജ് കുമാര്‍,സാബു കാരിക്കശേരി, എം.എസ്. അനില്‍കുമാര്‍, രാജന്‍ ജോര്‍ജ്, ഡെര്‍ളി, എസ്. സജി, തോമസ് പാറക്കല്‍, സാജു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com