12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

പുറത്തൂര്‍ ക്ഷേത്രത്തെ ദേവസ്വം അവഗണിക്കുന്നുവെന്ന്

അന്തിക്കാട്: ആലപ്പാട് പുറത്തൂര്‍ ശ്രീ മഹാവിഷ്ണു ദുര്‍ഗാക്ഷേത്രത്തോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ അവഗണനക്കെതിരെ നാട്ടുകാര്‍ രംഗത്ത.് 1200 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം നാലുവര്‍ഷം മുമ്പ് ഏഴ് ലക്ഷം അനുവദിച്ചിട്ടും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ കീഴിലുള്ള ക്ഷേത്രം പെരുവനം സബ്ഗ്രൂപ്പിന്‍േറതാണ് (പറവൂര്‍ ഗ്രൂപ്പ്). പഴക്കം ചെന്ന ക്ഷേത്രത്തില്‍ ഓരോ വര്‍ഷവും നാട്ടുകാരാണ് പൂജാകര്‍മങ്ങളും ഉത്സവവും നടത്തുന്നത്.
ഭണ്ഡാരം വരവ് ദേവസ്വത്തിനാണ് ലഭിക്കുന്നത്.ഭക്തര്‍ നല്‍കുന്ന പണമാണ് ശാന്തിക്കാരന്‍െറ വേതനം.മഴയില്‍ ക്ഷേത്രം ചോര്‍ന്നൊലിക്കുകയാണ്. പഴക്കം ചെന്ന കെട്ടിടവും മതിലും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. ക്ഷേത്രം നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധവുമായി രംഗത്തുവരാനാണ് തീരുമാനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com