ചാവക്കാട്: 12 വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കുന്നംകുളത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ തെക്കന്‍ പാലയൂര്‍ കോടയില്‍ ബഷീറിന്‍െറ (30) മരണത്തെക്കുറിച്ച കേസന്വേഷണം നിര്‍ത്താനുള്ള പൊലീസ് നീക്കം ഉപേക്ഷിക്കണമെന്ന് പിതാവ് ഹൈദര്‍.കേസിന് തുമ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞദിവസം കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാര്‍ ചാവക്കാട് പാലയൂരിലെ ഹൈദറിന്‍െറ വീട്ടിലെത്തിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ടത്. പൊലീസിന്‍െറ ആവശ്യത്തിന് പിതാവ് ഹൈദര്‍ വഴങ്ങിയില്ല.
മകന്‍െറ മരണം കൊലപാതകമാണെന്നും കേസിലെ പ്രതികളെ പിടിക്കുന്നത് വരെ അന്വേഷണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് തിരിച്ചുപോയി. ലോക്കല്‍ പൊലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവും കേസന്വേഷിച്ചുവെങ്കിലും ഒരു തുമ്പുമുണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
2000 ജനുവരിയില്‍ പാര്‍ക്കാടി പൂരത്തിനു പോയി ബഷീര്‍ തിരിച്ചെത്തിയില്ല. അഞ്ചുമാസത്തിനു ശേഷം ജൂണ്‍ 27ന് കുന്നംകുളം തെക്കേപുറത്ത് ആളൊഴിഞ്ഞ പറമ്പിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ട നിലയിലായിരുന്നു. പത്രവാര്‍ത്തകളെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തി ബഷീറിന്‍േറതാണ് മൃതദേഹം എന്ന് തിരിച്ചറിയുന്നത്. കാജാ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബഷീര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍