കണ്ണൂര്‍: പുതിയാപ്പറമ്പ്-പൂതപ്പാറ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്റ്റേ നീക്കി റീ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി റോഡ് പ്രവൃത്തി നടത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് പ്രസിഡന്‍റ് പ്രഫ.കെ.എ. സരള അറിയിച്ചു.
ഈ റോഡ് പ്രവൃത്തി 2010-11 വര്‍ഷം എസ്റ്റിമേറ്റ് തയാറാക്കി ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിച്ചതാണ്.
ആ ഘട്ടത്തില്‍ പരിസരവാസികള്‍ക്ക് മഴക്കാലത്ത് വെള്ളംകയറി പ്രയാസമുണ്ടാവുമെന്ന ആക്ഷേപത്തെ തുടര്‍ന്ന് 6,55,000 രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി 7.20ലക്ഷം രൂപയുടെ പ്രവൃത്തിയായി മാറ്റി ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി.
എന്നാല്‍,കരാറുകാരന്‍ പ്രവൃത്തി നടത്താന്‍ സന്നദ്ധമല്ലാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് കരാറുകാരന്‍െറ നഷ്ടോത്തരവാദിത്തത്തില്‍ റീ ടെന്‍ഡര്‍ നടപടി ആരംഭിച്ചതാണ്. ആ ഘട്ടത്തിലാണ് കരാറുകാരന്‍ ജില്ലാ പഞ്ചായത്തിനെതിരായി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്ത് സ്റ്റേ വാങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍