മേപ്പാടി: മൂപ്പൈനാട് ജയ്ഹിന്ദ് കോളനിയില്‍ നിര്‍മാണത്തിലിരിക്കുന്ന ആദിവാസി വീടുകള്‍ക്കുനേരെ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. സിമന്‍റ് കട്ടിലകളും ജനാലകളും കഴിഞ്ഞ ദിവസം രാത്രിയില്‍ തള്ളിമറിച്ചിട്ടു. പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് വഴിയാത്രക്കാര്‍ക്കും വീടുകള്‍ക്കും നേരെ കല്ലെറിയുകയും നാടന്‍ ചാരായ വാറ്റ് നടത്തുകയുമാണ്. ഇന്ദിര ആവാസ് യോജന പദ്ധതിയനുസരിച്ച് 1.25 ലക്ഷം രൂപ ചെലവിലാണ് ജയ്ഹിന്ദ് കോളനിയിലെ മൂന്ന് ആദിവാസി വീടുകളുടെ നിര്‍മാണം നടക്കുന്നത്.
കോളനിയിലെ ലീല ഗോപാലന്‍, കറപ്പി, ലളിത എന്നിവരുടെ വീട് നിര്‍മാണ ജോലി ഏറ്റെടുത്ത് നടത്തുന്നത് സമീപവാസികളായ ജയ്സണ്‍, ദിലീപ്, സിജോ എന്നിവരാണ്. ഇവര്‍ മേപ്പാടി പൊലീസില്‍ പരാതി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍