അറബ് സാറ്റ് പ്രക്ഷേപണം നിര്‍ത്താന്‍ ഐ.എ.എ തീരുമാനംPublished on Sun, 05/27/2012 - 11:23 ( 1 year 3 weeks ago)
മനാമ: അറബ് സാറ്റ് പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി തീരുമാനിച്ചു. അറബ് സാറ്റലൈറ്റ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന മുഴുവന്‍ ചാനലുകളും ഇതോടെ ബഹ്റൈനില്‍ ലഭിക്കില്ല. ബഹ്റൈനും സൗദിക്കുമെതിരെ ഇറാന്‍ ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അറബ് സാറ്റ് അധികൃതരോട് ഐ.എ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂലമായ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബ്നധിതരായതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍