ജിദ്ദ: ജിദ്ദ ഇന്ത്യന്‍ സ്കൂളിന്‍െറ നിലവിലെ പ്രവര്‍ത്തനത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന് അതൃപ്തി. ഇന്നലെ നഗരത്തിലുണ്ടായിരുന്ന വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് ബന്ധപ്പെട്ടവരെ അത് അറിയിച്ചതായാണ് വിവരം.
സ്കൂള്‍ ഭരണസമിതിയെ ഇമ്മട്ടില്‍ കയറൂരി വിടാന്‍ പറ്റില്ല എന്ന് മന്ത്രി അഹമ്മദ് തുറന്നുപറഞ്ഞത്രെ. കമ്യൂണിറ്റി വിദ്യാലയമായിട്ടും സ്വേച്ഛാധിപത്യപരമായാണ് അവിടെ കാര്യങ്ങള്‍ നീങ്ങുന്നത്. അധ്യാപകരെ നിയമിക്കുന്ന കാര്യത്തിലും പുറത്താക്കുന്ന വിഷയത്തിലുമൊന്നും വ്യക്തമായ മാനദണ്ഡമോ വ്യവസ്ഥയോ പാലിക്കപ്പെടുന്നില്ല. ഉയര്‍ന്ന തസ്കകളില്‍ പോലും നിയമനം വ്യവസ്ഥകള്‍ പാലിച്ചല്ല. പല സംസ്ഥാനങ്ങളില്‍നിന്നും ഇദ്ദേഹത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചില പ്രാദേശിക ലോബികള്‍ സ്കൂള്‍ ഭരണം പിടിച്ചെടുത്തതായാണ് പൊതുവെ ഉയരുന്ന പരാതി.
സ്കൂളിന്‍െറ കാര്യത്തില്‍ സാമ്പത്തിക അച്ചടക്കം പോലും പാലിക്കപ്പെടുന്നില്ല എന്നാണത്രെ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച വിവരം. ഇതേ രീതിയില്‍ മുന്നോട്ടുപോവാന്‍ അനുവദിക്കില്ല എന്ന് മന്ത്രി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടത്രെ. കോണ്‍സുലേറ്റ് നിരീക്ഷകന്‍ കോണ്‍സല്‍ ഷക്കീലിനെയും പ്രിന്‍സിപ്പല്‍ സയ്യിദ് മസ്ഊദ് അഹ്മദിനെയും ഇന്നലെ അദ്ദേഹം വിളിപ്പിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റ് സമിതിയിലെ ഏതാനും അംഗങ്ങളും അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. വളരെ ഗൗരവത്തിലാണ് അദ്ദേഹം വിഷയത്തെ കാണുന്നതെന്നാണ് സൂചന. ഒരു വിദേശ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തെ ഈ വിധത്തില്‍ മുന്നോട്ടു പോവാന്‍ അനുവദിക്കുന്നത് ഭാവിയില്‍ ഗുരുതരമായ പ്രശ്നമുണ്ടാക്കുമെന്ന നിഗമനത്തിലാണ് വിദേശ കാര്യ മന്ത്രാലയം.
സൗദിയിലെ കമ്യൂണിറ്റി സ്കൂളുകള്‍ സ്വേച്ഛാധിപത്യ പ്രവണതയിലേക്കും കെടുകാര്യസ്ഥതയിലേക്കും നീങ്ങാന്‍ തുടങ്ങിയതും പരാതികള്‍ കുന്നുകൂടിയതും മുന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദിന്‍െറ കാലത്തായിരുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെുടക്കുപ്പെട്ട ഭരണസമതികളെ പിരിച്ചുവിട്ട് വിദ്യാഭ്യാസ, സാമൂഹിക മേഖലയില്‍ പ്രവര്‍ത്തന പരിചയമോ സേവന സദ്ധതയോ ഇല്ലാത്ത ‘യോഗ്യന്മാരെ’ (വിദ്യാഭ്യാസ യോഗ്യത മാത്രമേ നോക്കാറുള്ളൂ ) തലപ്പത്തിരുത്തി ഉദ്യോഗസ്ഥ ഭരണത്തിന് വഴിയൊരുക്കികൊടുത്തതോടെ ഏതാനും പേര്‍ക്ക് തോന്നിയത് പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്. ഹാമിദലി റാവു അംബാസഡറായി വന്നതില്‍ പിന്നെ ഇന്ത്യന്‍ സ്കൂളുകളുടെ കമ്യൂണിറ്റി സ്വഭാവം പുനഃസ്ഥാപിക്കാന്‍ ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ജിദ്ദയില്‍ പഴയ മട്ടില്‍ തന്നെയാണ് എല്ലാം നീങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വേണമെന്ന് പറയാന്‍ പോലും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളുടെ പോഷക ഘടകങ്ങള്‍ പോലും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഇതിനിടയില്‍ ഏതാനും അധ്യാപകന്മാരെ പുറത്താക്കിയതും വിവിധ കോണുകളില്‍നിന്ന് മറ്റു തരത്തിലുള്ള പരാതികള്‍ ദല്‍ഹി വരെ എത്തിയതുമാണ് മന്ത്രിതലത്തിലുള്ള ഇടപെടലിന് വഴിവെച്ചിരിക്കുന്നത്. ഇന്നലെ പകല്‍ മൂഴുവനും ജിദ്ദയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് മണിക്കൂറുകള്‍ ചെലവഴിച്ചത് സ്കൂള്‍ വിഷയത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍