ജിദ്ദ: മുസ്ലിം സമൂഹത്തില്‍ ഇന്ന് കാണുന്ന സകല അരാജകത്വത്തിനും കാരണം വിശ്വാസി സമൂഹം ഖുര്‍ആനില്‍നിന്ന് അകന്നതാണെന്നും ഖുര്‍ആനിക ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും ‘ഖുര്‍ആന്‍ മാനവരാശിക്ക് ’ എന്ന കാമ്പയിനിന്‍െറ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ച വിജ്ഞാനസദസ് അഭിപ്രായപ്പെട്ടു.
മുസ്ലിം സമൂഹം ഒരൊറ്റ സമുദായമായി ജീവിക്കാനാണ് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത്. സ്വയം ഭരണാവകാശം നിര്‍ണയിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിഗ്രാമം എന്ന സങ്കല്‍പമല്ല, മറിച്ച് ഒരു പ്രദേശത്തുള്ളവര്‍ക്ക് അവരുടെ മതപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കുക എന്നതാണ് മഹല്ല് സംവിധാനം എന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ‘ഖുര്‍ആനും മഹല്ലിന്‍െറ സാമൂഹിക ക്രമവും' എന്ന വിഷയം അവതരിപ്പിച്ച ടി. എച്ച്. ദാരിമി (ജിദ്ദ ഇസ്ലാമിക് സെന്‍റര്‍) അഭിപ്രായപ്പെട്ടു. ഇന്നത്തെ മഹല്ല് സംവിധാനം കേവലം പള്ളിപരിപാലന കമ്മിറ്റി മാത്രമായി ചുരുങ്ങിപ്പോയിരിക്കുകയാണെന്നും സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടുന്ന ഒരു സമ്മര്‍ദശക്തിയായി മഹല്ല് കമ്മറ്റികള്‍ മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വര്‍ത്തമാന കാല വെല്ലുവിളികളെ അതിജീവിക്കാന്‍ അറിവ് അനിവാര്യമാണെന്നും ‘വായിക്കുക’ എന്ന പ്രഥമ വചനത്തോടെ ഇറങ്ങിയ ഖുര്‍ആനാവണം എല്ലാ അറിവുകളുടെയും അടിസ്ഥാനമെന്നും പ്രവാസത്തിന്‍െറ തിരക്കിനിടയിലും ഖുര്‍ആനിക ആശയം മനസ്സിലാക്കി പഠിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും മുസ്തഫ മണ്ണാര്‍ക്കാട് (ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ജിദ്ദ) പറഞ്ഞു. 'ഖുര്‍ആനും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭൗതിക വിദ്യാഭ്യാസവും ആധുനിക സാങ്കേതിക വിദ്യകളും പഠിപ്പിച്ചു കൊടുക്കാന്‍ പരക്കം പായുന്ന രക്ഷിതാക്കള്‍ അവര്‍ക്ക് ഖുര്‍ആനും അതിന്‍െറ ഭാഷയായ അറബിയും പഠിപ്പിച്ചു കൊടുക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്നത് സങ്കടകരമാണെന്ന് ‘ഖുര്‍ആനും യുവതലമുറയും' എന്ന വിഷയം അവതരിപ്പിച്ച കെ. ടി. എം. കുട്ടി (ഐ.ഡി.സി) പറഞ്ഞു. മനുഷ്യസമൂഹത്തെ അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേ്ക്കു നയിക്കുന്ന, പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു മാനവികമൂല്യമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന പാഠങ്ങളെന്ന് ‘മാനവിക മൂല്യങ്ങള്‍ ഖുര്‍ആനില്‍’ എന്ന വിഷയം അവതരിപ്പിച്ച തനിമ രക്ഷാധികാരി സി. കെ മുഹമ്മദ് നജീബ് ചൂണ്ടിക്കാട്ടി. മുസ്ലിം സമൂഹത്തോട് മാത്രമല്ല, മൊത്തം മനുഷ്യസമൂഹത്തോടാണ് ഖുര്‍ആന്‍ സംവദിക്കുന്നത്. അങ്ങനെയുള്ള ഒരു സമൂഹം മുഴുവന്‍ നീതിയുടെയും സകല നന്മകളുടെയും പ്രതിനിധികളായിരിക്കണം എന്നതാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. മാനവിക മൂല്യങ്ങളുടെ നിലനില്‍പ്പിനും ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സമൂഹം സജ്ജരാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിജ്ഞാന സദസ്സില്‍ സ്ത്രീകളടക്കം ധാരാളം പേര്‍ പങ്കെടുത്തു. തനിമ സൗത്ത്സോണ്‍ പ്രവര്‍ത്തകസമിതി അംഗം ഉമര്‍അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ മുഹ്സിന്‍ സ്വാഗതവും കെ. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. നിഅ് മത്ത് ഖിറാഅത്ത്് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍