Sun, 05/27/2012 - 00:19 ( 51 weeks 5 daysago)
ബോള്‍ട്ടിന് സ്വര്‍ണം, നിരാശ
(+)(-) Font Size
ബോള്‍ട്ടിന് സ്വര്‍ണം, നിരാശ

ഒസ്ട്രാവ: ഒസ്ട്രാവ ഗോള്‍ ഡന്‍ സ്പൈക്കില്‍ 100 മീറ്ററില്‍ ലോക സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണനേട്ടം. എങ്കിലും, കരിയറിലെ മികച്ച സമയത്തിലും ഏറെ പിന്നിലായി ഫിനിഷ് ചെയ്യേണ്ടിവന്നതിന്റെ നിരാശയിലാണ് അദ്ദേഹം. ലണ്ടന്‍ ഒളിമ്പിക്സിന് മുന്നോടിയായി യൂറോപ്പിലെ ബോള്‍ട്ടിന്റെ ആദ്യ വിജയമാണിത്.
പതിഞ്ഞ തുടക്കത്തിനുശേഷം വേഗം വീണ്ടെടുത്താണ് ബോ ള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 10.04 സെക്കന്‍ഡ് സമയമാണ് അദ്ദേഹം മത്സരം പൂര്‍ത്തിയാക്കാനെടുത്തത്. 10.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ കിം കോളിന്‍സ് വെള്ളിയും ഡാര്‍വിസ് പാറ്റണ്‍ (10.22) വെങ്കലവും നേടി.
ഈമാസം ആദ്യം നടന്ന ജമൈക്കന്‍ മീറ്റില്‍ സ്ഥാപിച്ച 9.82 സെക്കന്‍ഡ് എന്ന ഏറ്റവും മികച്ച സമയത്തിന്റെ അടുത്തെത്താനും ബോള്‍ട്ടിന് കഴിഞ്ഞില്ല. കഴിഞ്ഞ 30 ഫൈനലുകളിലെ ബോള്‍ട്ടിന്റെ ഏറ്റവും കൂടിയ സമയവുമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus