|
സന്തോഷ് ട്രോഫി: മണിപ്പൂരിനെ വീഴ്ത്തി തമിഴ്നാട് ഫൈനലില്‍
![]() കട്ടക്ക്: സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ തമിഴ്നാടിന് ജയം. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ മണിപ്പൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അവര്‍ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ സര്‍വീസസിനെ തമിഴ്നാട് നേരിടും.ബരാബതി സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ ഇരുപകുതിയിലും ഓരോ ഗോള്‍ നേടിയ തമിഴ്നാടിന് മറുപടി കൊടുക്കാന്‍ ലഭിച്ച അവസരങ്ങള്‍ മണിപ്പൂരിന് മുതലെടുക്കാനായില്ല. 35ാം മിനിറ്റില്‍ എ റീഗനിലൂടെയാണ് ടീം ലീഡ് നേടിയത്. 85ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് എം ഡേവിഡ് രണ്ടാം ഗോളും നേടി. വെള്ളിയാഴ്ച ഒന്നാം സെമിയില്‍ കേരളത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് സര്‍വീസസ് ഫൈനലില്‍ കടന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍