ബെയ്ജിങ്: കാമറണ്‍-ദലൈലാമ കൂടിക്കാഴ്ചയില്‍ പ്രതിഷേധിച്ച് ചൈനീസ് പ്രതിനിധി ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി. ചൈനീസ് പാര്‍ലമെന്റ് തലവന്‍ വു ബങ്ക്വു യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ചൈനയില്‍ നിന്ന് നാടുകടത്തപ്പെട്ട തിബ്ധന്‍ ആത്മീയനേതാവ് ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചൈന പിന്മാറിയതായി ബ്രിട്ടന്‍ അറിയിച്ചു. സന്ദര്‍ശനം റദ്ദാക്കിയത് ബ്രിട്ടനുമായുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സന്ദര്‍ശനം ഔദ്യോഗികമായി റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ച ചൈനീസ് വൃത്തങ്ങള്‍ അതിനു പിന്നിലെ കാരണം വ്യക്തമാക്കിയില്ല.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായും ഉപപ്രധാനമന്ത്രി നിക്ക് കെ്ളഗുമായുമുള്ള ദലൈലാമയുടെ കൂടിക്കാഴ്ച സ്വകാര്യസന്ദര്‍ശനത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍