ന്യൂദല്‍ഹി: അമര്‍സിങ്ങിനോട് ആലോചിച്ചശേഷം മാത്രമേ ബി.ജെ.പിയിലോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലോ ചേരുന്നകാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഉത്തര്‍പ്രദേശിലെ രാംപൂരില്‍നിന്നുള്ള പാര്‍ലമെന്റംഗം ജയപ്രദ വ്യക്തമാക്കി.
രാംപൂരില്‍നിന്നും രണ്ടാംവട്ടം ലോക്സഭയിലെത്തിയ ജയപ്രദ ദിവസങ്ങള്‍ക്കുമുമ്പ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
'ബി.ജെ.പി എന്നെ രാംപൂരില്‍ അവരുടെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയേക്കാം. പക്ഷേ, അക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികവിശദീകരണമൊന്നും ഉണ്ടായിട്ടില്ല', ജയപ്രദ പ്രതികരിച്ചു. എല്ലാ പാര്‍ട്ടികളില്‍ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും അന്തിമതീരുമാനം അമര്‍സിങ്ങിനോടു ചര്‍ച്ചചെയ്തശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയജീവിതത്തിന് അടിത്തറയിടാന്‍ സഹായകമായ തെലുഗുദേശം പാര്‍ട്ടിവിട്ട് 2000ത്തില്‍ സമാജ്വാദി പാര്‍ട്ടിയിലെത്തിയ ജയപ്രദ ആന്ധ്ര രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍