12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കേരളത്തെ കുറ്റകൃത്യങ്ങളില്‍നിന്ന് സുരക്ഷിതമാക്കും -മന്ത്രി തിരുവഞ്ചൂര്‍

അമ്പലപ്പുഴ: കേരളത്തെ കുറ്റകൃത്യങ്ങളില്‍നിന്ന് സുരക്ഷിതമാക്കാന്‍ ശക്തമായ മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതിന്‍െറ ആദ്യത്തെ നഗരമായി എറണാകുളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ നഗരങ്ങളിലെ പ്രധാന കടകള്‍, സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവ തെരഞ്ഞെടുത്തു. ഇവയെ പൊലീസിന്‍െറ നിരീക്ഷണകേന്ദ്രങ്ങളാക്കും. ആലപ്പുഴയിലും ഇത്തരം സംവിധാനം നടപ്പാക്കുന്നതിലൂടെ ക്വട്ടേഷന്‍, പിടിച്ചുപറി സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ കഴിയും. പൊലീസ് സേനയില്‍ ആധുനികവത്കരണം വരുന്നതോടെ മാറ്റങ്ങള്‍ ഉണ്ടാകും. തീരദേശത്തെ മൊബൈല്‍ ടവറുകളില്‍ റേഞ്ച് മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും. തീരദേശ പരിപാലനത്തിന് പൊലീസിന്‍െറ സേവനം പ്രയോജനപ്പെടുന്ന ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍െറ പ്രവര്‍ത്തനവും വേഗത്തിലാക്കും. പൊലീസ് സേനയില്‍ നീന്തല്‍ അറിയാത്തവര്‍ ആരുംതന്നെ ഉണ്ടാകാന്‍ പാടില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍, ജില്ലാ പൊലീസ് ചീഫ് കെ.ജി. ജയിംസ്, ടി.കെ.എസ്. ചന്ദ്രന്‍, എ.എ. ഷുക്കൂര്‍, വി. ദിനകരന്‍, എ.എസ്. സുദര്‍ശനന്‍, ബിന്ദു ബൈജു, പി. സാബു, രാജേശ്വരി കൃഷ്ണ, വെള്ളിയാകുളം പരമേശ്വരന്‍, എ. യഹിയ, ജേക്കബ് തോമസ് അരികുപുറം, ചുങ്കം നിസാം, എ.ഡി.എം കെ.പി. തമ്പി, മുജീബ് റഹ്മാന്‍, തോമസ് ചുള്ളിക്കാടന്‍, മനോജ്, ശ്യാംകുമാര്‍, ഉസ്മാന്‍, ജേക്കബ് ജോസ്, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com