Fri, 05/25/2012 - 22:31 ( 51 weeks 3 daysago)
ലീ ക്ക് പരിക്ക്; മലേഷ്യയുടെ ഒളിമ്പിക് മോഹത്തിന് തിരിച്ചടി
(+)(-) Font Size
ലീ ക്ക് പരിക്ക്; മലേഷ്യയുടെ ഒളിമ്പിക് മോഹത്തിന് തിരിച്ചടി

ക്വാലാലമ്പൂര്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ തങ്ങളുടെ ആദ്യ ഒളിമ്പിക് സ്വര്‍ണമെഡല്‍ പ്രതീക്ഷിക്കുന്ന മലേഷ്യക്ക് ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വീയുടെ പരിക്ക് കനത്ത തിരിച്ചടിയായി. ലണ്ടന്‍ ഒളിമ്പിക്സിന് തയാറെടുക്കുന്ന മലേഷ്യന്‍ സംഘത്തിന്റെ മെഡല്‍ പ്രതീക്ഷ ബാഡ്മിന്റണിലാണ്. ചൈനയില്‍ നടന്ന തോമസ് കപ്പിനിടയിലാണ് ലീ ചോങിന് വലതു കാല്‍ക്കുഴയില്‍ പരിക്കേറ്റത്.

മലേഷ്യയുടെ സൂപ്പര്‍താരമായ 29 കാരന് ലണ്ടനില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക ചൈനയുടെ ലിന്‍ ഡാന്‍ ആണ്. 2008ലെ ഒളിമ്പിക്സിലും കഴിഞ്ഞവര്‍ഷം നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ചൈനീസ് താരത്തോട് കീഴടങ്ങിയ ലീ ലണ്ടനില്‍ കണക്കു തീര്‍ക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് പരിക്ക് തിരിച്ചടിയായത്.

ഒളിമ്പിക്സിന് മുമ്പ് ലീ കോര്‍ട്ടില്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണ്. ലണ്ടനില്‍ ഒരു സ്വര്‍ണമെഡല്‍ നേടാമെന്ന മലേഷ്യയുടെ മോഹം ഏറക്കുറെ അസ്തമിച്ചിരിക്കുകയാണെന്ന് മലേഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ സെക്രട്ടറി സീഹ് കൊക് ചി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus