തിരുവനന്തപുരം: കൊല്ലത്ത് മല്‍സ്യത്തൊഴിലാളികള്‍ വെടിവെച്ച് കൊല്ലപ്പെട്ട കേസിന്റെ വിചാരണ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ പ്രത്യേക അന്വേഷണസംഘം ഇറ്റാലിയന്‍ കപ്പല്‍ 'എന്റിക്ക ലെക്സി'യിലെ നാവികരായ ലസ്തോറേ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍