'മിസ് ലൗലി'ക്ക് കാനില്‍ സമ്മിശ്ര പ്രതികരണം

'മിസ് ലൗലി'ക്ക് കാനില്‍ സമ്മിശ്ര പ്രതികരണം

ലണ്ടന്‍: അറുപത്തിയഞ്ചാമത് കാന്‍ ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ചിത്രമായ 'മിസ് ലൗലി'ക്ക് സമ്മിശ്ര പ്രതികരണം. ആഷിം അലുവാലിയ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് കാനില്‍ പ്രദര്‍ശിപ്പിച്ചത്. മേളയിലെ 'അണ്‍സെര്‍ട്ടന്‍ ട്രിഗാഡ്' എന്ന വിഭാഗത്തിലായിരുന്നു ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്.

1980കളില്‍ ബോംബെയില്‍ സെക്സ്, ഹൊറര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന രണ്ട് സഹോദരങ്ങളെ കുറിച്ചുള്ള കഥയാണിത്. അനില്‍ ജോര്‍ജ്ജ്, നവാസുദ്ദീന്‍ സിദ്ദീഖി, നിഹാരിക സിംഗ്, സീന ഭാടിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. സംവിധായകനെക്കൂടാതെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും പ്രദര്‍ശനത്തിനെത്തിയിരുന്നു.

ഇന്ത്യന്‍ സിനിമയെ ലോകസിനിമയില്‍ ചര്‍ച്ചയാക്കാന്‍ 'മിസ് ലൗലി'ക്ക് സാധിക്കുമെന്ന് സംവിധായകന്‍ ആഷിം അലുവാലിയ പറയുന്നു. ചിത്രത്തിന്റെ ഫ്രഞ്ച് അവകാശത്തിനായി മുന്‍നിര വിതരണക്കമ്പനികള്‍ തന്നെ സമീപിച്ചതായും സംവിധായകന്‍ അവകാശപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus