ഇടുക്കി: പൊലീസ് ഇടപെടല്‍ മൂലം മന്ദീഭവിച്ച ബ്ളേഡ് മാഫിയയുടെ പ്രവര്‍ത്തനം ഹൈറേഞ്ചില്‍ വീണ്ടും സജീവമായി. തോട്ടം മേഖലയിലും നാട്ടിന്‍ പുറങ്ങളിലും കോളനികളിലും താമസിക്കുന്നവരെയാണ് മാഫിയ കൂടുതലും ലക്ഷ്യമിടുന്നത്. തമിഴ് സംഘാംഗങ്ങളാണ് പണവുമായി ഗ്രാമങ്ങള്‍ കയറിയിറങ്ങുന്നത്. 1000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കുന്ന സംഘം പല നിരക്കിലാണ് പലിശ ഈടാക്കുന്നത്. 1000 രൂപക്ക് 500 രൂപ വരെ ഈടാക്കുന്നവരുണ്ട്.
സ്ത്രീകളുമായാണ് സംഘം പണമിടപാടുകള്‍ കൂടുതലും നടത്തുന്നത്. സ്കൂള്‍ തുറക്കല്‍ സീസണ്‍ മുതലാക്കാന്‍ സംഘം നാട്ടിന്‍പുറങ്ങളില്‍ മുറികള്‍ വാടകക്ക് എടുത്തിരിക്കുകയാണ്.
സേലം, കോയമ്പത്തൂര്‍, കന്യാകുമാരി പ്രദേശത്ത് നിന്നുള്ളവരാണ് കൂടുതലും. വിവിധ സ്ഥലങ്ങളില്‍ പിരിവിന് പോകാന്‍ ജോലിക്കാരുമുണ്ട്. തിരിച്ചടക്കാത്തവരില്‍ നിന്ന് പണം വാങ്ങാന്‍ ഇവര്‍ക്ക് ഗുണ്ടാസംഘവുമുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും പണം തിരിച്ചടവുമായി ബന്ധപ്പെട്ട് ബ്ളേഡ് സംഘങ്ങളുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചില പ്രാദേശിക ഗുണ്ടാസംഘങ്ങളെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വട്ടിപ്പലിശക്കാരുടെ പിരിവുകാരും സഹായികളുമായി രംഗത്തുള്ള ചില സംഘങ്ങള്‍ നാട്ടിലെ മോഷണക്കേസുകളില്‍ പ്രതികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍