ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിനായി ജില്ലാ പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് നടപടി തുടങ്ങി. ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബുധനാഴ്ച അളന്നത്.
ചെറുതോണി അണക്കെട്ടിലേക്കുള്ള കെ.എസ്.ഇ.ബിയുടെ റോഡിന് മുകള്‍ഭാഗത്തേക്ക് 24 ഏക്കര്‍ സ്ഥലം അളന്നു. ബാക്കിവരുന്ന 14 ഏക്കര്‍ ജില്ലാ ആശുപത്രിക്ക് താഴേക്ക് അളക്കാനും തീരുമാനമായി. സ്ഥലം അളന്ന് തിരിച്ചാല്‍ നിര്‍മാണ ചുമതലയുള്ള കിറ്റ്കോ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും.
കലക്ടറേറ്റില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കലക്ടര്‍ ടി. ഭാസ്കരന്‍, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.ജി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. സനല്‍കുമാര്‍, പി.ഡബ്ള്യു.ഡി, വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ വകുപ്പ്, കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍, കിറ്റ്കോ പ്രതിനിധികള്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, വില്ലേജോഫിസര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് നിര്‍മിക്കാനിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ അടുത്ത യോഗം ജൂണ്‍ രണ്ടിന് വീണ്ടും ചേരുമെന്നും പ്രവര്‍ത്തനം വിലയിരുത്തുമെന്നും എം.എല്‍.എ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍