തൊടുപുഴ: ചിറ്റൂര്‍ വളയത്തില്‍ വീട്ടിലേക്ക് വീണ്ടും എന്‍ട്രന്‍സ് റാങ്ക്. എസ്. ആകാശ്, മെഡിക്കല്‍ എന്‍ട്രന്‍സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയതോടെ രണ്ടാം തവണയാണ് ഈ കുടുംബത്തിലേക്ക് എന്‍ട്രന്‍സ് റാങ്ക് കടന്നുവന്നത്. ചേച്ചി ആഷ്നക്ക് 2007 ല്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനാണ് ആകാശിന്‍െറ തീരുമാനം. എസ്.എസ്.എല്‍.സിക്ക് തൊടുപുഴ ഡീപോള്‍ സ്കൂളില്‍ നിന്ന് 86 ശതമാനം മാര്‍ക്കോടെയാണ് ആകാശ് പാസായത്. പ്ളസ്ടുവിന് 92 ശതമാനം മാര്‍ക്കുണ്ട്. തിരുവനന്തപുരം വിജിലന്‍സ് സൂപ്രണ്ടായ പിതാവ് ശശിധരന്‍െറയും മാതാവ് സലോമിയുടെയും അധ്യാപകരുടെയും പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവുമാണ് വിജയത്തിന് പിന്നിലെന്ന് ആകാശ് ഓര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍