12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

മങ്ങാട്ടുകവലയിലും പരിസരത്തും ഓടയില്‍ മാലിന്യം നിറയുന്നു

തൊടുപുഴ: മങ്ങാട്ടുകവലയിലും പരിസരപ്രദേശങ്ങളിലും ഓടകളില്‍ മാലിന്യം നിറയുന്നതുമൂലം സാംക്രമികരോഗങ്ങള്‍ പടരുമെന്ന് ആശങ്ക. ഏതാനും നാളായി ഇവിടെയുള്ള ഓടകളില്‍ മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട്. ഇതു നീക്കം ചെയ്യാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല.
കോളജ്, സര്‍ക്കാറാശുപത്രി, ഹൗസിങ് കോളനി, ആരാധനാലയം എന്നിവക്ക് സമീപമാണ് മാലിന്യം നിറഞ്ഞ് ഓടകളില്‍ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്. മഴക്കാലം വരാനിരിക്കെ ഓടകളിലെ മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നേരത്തേ, നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഓടകളില്‍ മാലിന്യവും മണ്ണും കെട്ടികിടന്നതിനെത്തുടര്‍ന്ന് ശക്തമായ മഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വ്യാപാരികള്‍ക്കുണ്ടായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി പി.ജെ. ജോസഫിന്‍െറ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഇത് നിലച്ചു. ഓടകളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കൊതുകുകളും ഈച്ചകളും പെരുകുകയാണ്. രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്.
നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന സര്‍ക്കാറാശുപത്രിയുടെ പരിസരവും കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി. കരിമണ്ണൂര്‍ പഞ്ചായത്തിലെ വിവിധ റോഡുകളുടെ അരികില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ഇറക്കിയിട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഓടകളിലേക്ക് വീണ് കിടക്കുകയാണ്. ഇത് വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com