12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കാര്‍ യാത്രക്കാരെ മര്‍ദിച്ച കേസ്: ഒരാള്‍ പിടിയില്‍

പന്തളം: ഇലവുംതിട്ടയില്‍ കാര്‍ യാത്രക്കാരായ യുവാവിനെയും ബന്ധുവായ വിദ്യാര്‍ഥിയെയും റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര മുട്ടത്തുകോണം ആലംകുറ്റി തഴയില്‍ വടക്കേക്കര വീട്ടില്‍ കാപ്പന്‍ എന്ന ഷിജുവാണ് (23)അറസ്റ്റിലായത്. മുമ്പ് നിരവധി കേസുകളിലെ പ്രതിയാണ് ഷിജുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഇലവുംതിട്ട ജങ്ഷനു സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11ന് രാത്രി പത്തോടെ കോട്ട-ഇലവുംതിട്ട റോഡില്‍ മേലേപ്പുറത്തോട്ട് ജങ്ഷനിലായിരുന്നു ആക്രമണം. ഇലവുംതിട്ട അയത്തില്‍ വട്ടക്കാലായില്‍ അനില്‍കുമാര്‍(44), ബന്ധു മിഥുന്‍(13) എന്നിവരെയാണ് സ്കോര്‍പിയോയിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിച്ചത്.
ബഹളം കേട്ട് നാട്ടുകാര്‍ സംഘടിച്ചതോടെ സ്ഫോടകവസ്തു പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചാണ് സംഘം രക്ഷപ്പെട്ടത്. അനില്‍കുമാറിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഷിജുവിനെക്കൂടാതെ ഇലവുംതിട്ട അയത്തില്‍ മംഗലശേരി അരവിന്ദ്, നാരങ്ങാട്ട് മുരുപ്പേല്‍ വീട്ടില്‍ രതീഷ്, നെട്ടിക്കല്‍ സുരേഷ് ഭവനില്‍ സുരേഷ്, സുജിത്, ഏലിയാസ് ഷിജു, അനീഷ് വിശ്വനാഥന്‍, മോട്ടു എന്ന ചന്ദനപ്പള്ളി അനീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com