തിരുവനന്തപുരം: മനു ഡയസ് കണ്ടച്ചന്‍കുളം എന്ന 17കാരന്‍ കൂടി മെഡിസിന്‍ പഠനത്തിന് തുടക്കംകുറിക്കുന്നതോടെ കുടുംബത്തിലിനി മൂന്ന് ഡോക്ടര്‍ സഹോദരന്മാര്‍. മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പുറത്തുവന്നപ്പോള്‍ എസ്.ടി വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരനായാണ് തിരുമല വട്ടവിള പാനയത്ത് ലെയ്ന്‍ ടി.സി 19/2217 (3) ല്‍ പരേതനായ ഡയസ്-ആനി ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മനു മെഡിസിനില്‍ മുന്‍നിരയിലെത്തിയത്. മുടവന്‍മുഗള്‍ തിരുവല്ലം ഗ്രൂപ്പ് ഓഫ് സ്കൂളിന്‍െറ സെന്‍റ്മേരീസില്‍ സി.ബി.എസ്.സി സിലബസിലായിരുന്നു പഠനം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന പിതാവ് ആറുവര്‍ഷം മുമ്പ് മരിച്ചു. മാതാവ് ആനി വഴുതക്കാട് വിമന്‍സ്കോളജില്‍ ബോട്ടണി പ്രഫസറായി വിരമിച്ചു. സഹോദരന്മാരായ ഡാനി, എതി എന്നിവരും ഇതേ പാതയിലാണ്. ഡാനി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എം.ഡി മെഡിസിനും എതി ഗോകുലം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ഒന്നാംവര്‍ഷവുമാണ്. ആനിയുടെ രണ്ട് സഹോദരന്മാരും ഡോക്ടര്‍മാരാണ്. മൂന്നുമക്കളും ഡോക്ടര്‍മാരാകുന്നതിന്‍െറ സന്തോഷത്തിലാണ് മാതാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍