തുറവൂര്‍: കരിനിലങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കാവലില്‍ അനധികൃത ചെമ്മീന്‍കൃഷി നടത്തുന്നതിനെതിരെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത്.
ഒരുമീനും ഒരുനെല്ലും എന്ന സര്‍ക്കാര്‍ നയം കാറ്റില്‍പറത്തി ചില കര്‍ഷകസംഘങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളെ കാവലേര്‍പ്പെടുത്തി മുഴുവന്‍സമയ മത്സ്യകൃഷി നടത്തുകയാണ്. ഇതിനെതിരെയാണ് മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ രംഗത്തെത്തിയത്.
അനധികൃതമായി നടത്തിയ മത്സ്യകൃഷി കഴിഞ്ഞദിവസം തൊഴിലാളികള്‍ തകര്‍ത്തു. ഗുണ്ടകള്‍ തൊഴിലാളികളെ മര്‍ദിക്കുകയും ചെയ്തു.
കരിനിലത്ത് കാവല്‍പ്പുരകളില്‍ താവളമടിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും കടലോര-കായലോര മത്സ്യത്തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) അരൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഗ്രേസി ദേവസി, സെക്രട്ടറി കെ.എ. നെല്‍സണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍