12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ടി.പി വധം: വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും-മുല്ലപ്പള്ളി

ടി.പി വധം: വന്‍  സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും-മുല്ലപ്പള്ളി

കോഴിക്കോട്:ടി.പി ചന്ദ്രശേഖരന്‍ വധകേസില്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരുന്നതുവരെഅടങ്ങിയിരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസില്‍ വന്‍ സ്രാവുകള്‍ പിടിക്കപ്പെടുകതന്നെ ചെയ്യും. ഇക്കാര്യത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്ത് ശക്തമായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. പക്ഷേ കേരളത്തില്‍ ആ പ്രസ്ഥാനത്തെ നേതാക്കള്‍ തകര്‍ക്കുകയാണ്. വി.എസ് ഇപ്പോള്‍ നടത്തുന്നത് പാര്‍ട്ടിയെ നവീകരിക്കാനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. പിണറായിയുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിനുണ്ടായ പതര്‍ച്ച ബോധ്യപ്പെടും. പിണറായിയുടെ ഭാര്യാ പിതാവ് എന്‍െറ അധ്യാപകനായിരുന്നു. അദ്ദേഹമാണ് എന്‍െറ പിതാവ് നാടിന് നല്‍കിയ സേവനങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത്. അദ്ദേഹം ധീരദേശാഭിമാനിയായിരുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരാളെ പിണറായി മോശമായി ചിത്രീകരിക്കരുതായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com