കുന്നംകുളം: പണം വെച്ച് ശീട്ടുകളിച്ചിരുന്ന ഏഴംഗസംഘത്തെ കുന്നംകുളം പൊലീസ് പിടികൂടി. കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ശശി (40), പന്തല്ലൂര്‍ മുച്ചിരുപറമ്പില്‍ രാജേഷ് (34), പൂശപ്പിള്ളി സ്വദേശികളായ നീണ്ടുര്‍ ഷാജി (35), കണ്ടിരുത്തി രാജന്‍ (58), കണ്ടമ്പുള്ളി പ്രകാശന്‍ (33), വെള്ളിത്തിരുത്തി സ്വദേശികളായ കാട്ടിശ്ശേരി ബാബു (31), പഷണത്ത് ശശി (55) എന്നിവരെയാണ് എസ്.ഐ ടി.പി. ഫര്‍ഷാദിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 30,000 രൂപ പിടികൂടി. സീനിയര്‍ സി.പി.ഒ ജോയ്, സി.പി.ഒമാരായ വര്‍ഗീസ്, ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍