കോഴിക്കോട്: ജില്ലയുടെ സാക്ഷരതാ നിരക്ക് 92.45ല്‍നിന്ന് 93.9 ശതമാനമായി ഉയര്‍ന്നതായി സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം.ഡി. വത്സല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മിഷന്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഈ നേട്ടം. പുറമെ നാല്, ഏഴ്, പത്ത് ക്ളാസ് തുല്യതാ പരീക്ഷകളിലൂടെ ജില്ലയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും കഴിഞ്ഞു.
കഴിഞ്ഞ ഒരുവര്‍ഷം 4201 പേര്‍ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ചു. എഴാംതരം 763 പേരും 10ാം തരം തുല്യതാ പരീക്ഷയുടെ അഞ്ചാം ബാച്ചില്‍ 1028 പേരുമാണ് ഇക്കാലയളവില്‍ വിജയിച്ചത്. 10ാം തരം പാസായവരില്‍ 402 പേര്‍ പട്ടികജാതിക്കാരും 28 പേര്‍ പട്ടികവര്‍ഗക്കാരുമാണ്.
ആറാം ബാച്ചിലേക്ക് 3465 പേര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ 18നും 60 നും ഇടക്ക് പ്രായമുള്ള മുഴുവനാളുകളെയും നാലാംതരം തുല്യതാ പരീക്ഷ വിജയിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ചു. തുല്യതാ ക്ളാസുകള്‍ക്ക് പുറമെ തൊഴില്‍ പരിശീലനം, പഠിതാക്കളുടെ കലോത്സവം, പഠനയാത്രകള്‍, കലാകായിക മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍