കല്‍പറ്റ: ജോബ് സൈറ്റ് വഴി നഴ്സിങ് ജോലി വാഗ്ദാനം നല്‍കി പണംതട്ടിയ കേസില്‍ പ്രതിക്കുവേണ്ടി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബംഗളൂരുവില്‍ ഗ്ളോബല്‍ വെല്‍പോയന്‍റ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന ജോബില്‍ ജോര്‍ജിനെ കണ്ടെത്താണ് നോട്ടീസ്. സിങ്കപ്പൂരില്‍ നഴ്സിങ് ജോലി വാഗ്ദാനം നല്‍കി ഇയാള്‍ നിരവധി പേരുടെ പണം തട്ടി കബളിപ്പിച്ചെന്നാണ് പൊലിസ് കേസ്.
2010 ആഗസ്റ്റ് മുതല്‍ പണം തട്ടിയതിനുശേഷം സ്ഥാപനം പൂട്ടി മുങ്ങിയ ഇയാള്‍ക്കെതിരെ വയനാട്ടിലെ പടിഞ്ഞാറത്തറ പൊലീസിലും കേസുണ്ട്. വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണം. ഇയാളുടെ സഹായി സന്തോഷിനെതിരെയും കേസുണ്ട്. ഇയാളും ഒളിവിലാണ്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, കല്‍പറ്റ -04936 202096. കല്‍പറ്റ പൊലീസ് ഇന്‍സ്പെക്ടര്‍ -9497987196. അസി. സബ് ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം -9497963887.
നിങ്ങളുടെ അഭിപ്രായങ്ങള്‍