സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന മെഡിക്കല്‍ പ്രവേശ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ഒന്നാംറാങ്ക് പോള്‍ ജോയിസിന്.
സംസ്ഥാനതലത്തില്‍ 38ാം റാങ്ക് നേടിയാണ് ഈ മിടുക്കന്‍ ജില്ലയില്‍ ഒന്നാമതെത്തിയത്.
പേപ്പര്‍ ഒന്നിന് 449.5055ഉം പേപ്പര്‍ രണ്ടിന് 470 ഉം മാര്‍ക്കാണ് നേടിയത്. മൊത്തം 919.5055.
സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ ജില്ലാ ലേബര്‍ ഓഫിസര്‍ ജോയ്സി പോളിന്‍െറയും ബത്തേരി ടെക്നിക്കല്‍ സ്കൂള്‍ അധ്യാപിക മേരി ഷീബയുടെയും മകനാണ്.
ബത്തേരി സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ പത്താംതരം പൂര്‍ത്തിയാക്കിയ പോള്‍ ജോയിസ് തൃശൂര്‍ വിവേകോദയം സ്കൂളിലാണ് പ്ളസ്ടു പൂര്‍ത്തിയാക്കിയത്.
തൃശൂര്‍ പി.സി. തോമസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടിയ പോള്‍ ജോയിസ് ആദ്യഅവസരത്തിലാണ് മികച്ച റാങ്ക് നേടിയത്. മംഗലാപുരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അബി ജോയിസ് സഹോദരനും ബത്തേരി സെന്‍റ് ജോസഫ് സ്കൂള്‍ എട്ടാംക്ളാസ് വിദ്യാര്‍ഥി റോഷ്നി സഹോദരിയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍