ദൈദില്‍ ട്രയ്ലറിന് പിന്നില്‍ മിനിബസിടിച്ച് മാവേലിക്കര സ്വദേശി മരിച്ചു

അജ്മാന്‍: നിര്‍ത്തിയിട്ടിരുന്ന ട്രയ്ലറിന് പിന്നില്‍ മിനിബസിടിച്ച് മാവേലിക്കര സ്വദേശി മരിച്ചു. കല്ലുമേല്‍ ആഞ്ഞിലക്കോട് വിളയില്‍ പരേതനായ വേലായുധന്‍െറ മകന്‍ ശിവന്‍കുട്ടി (55) ആണ് മരിച്ചത്. ദൈദില്‍ ആയിരുന്നു അപകടം. ഷാര്‍ജ ബ്രിഡ്ജ് വാട്ടര്‍ ഇലക്ട്രോമെക്കാനിക് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായ ശിവന്‍കുട്ടി ഓടിച്ചിരുന്ന മിനിബസ് നിര്‍ത്തിയിട്ടിരുന്ന ട്രയ്ലറിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. ജോലി സ്ഥലത്ത് നിന്ന് തൊഴിലാളികളെ എടുക്കാന്‍ പോവുകയായിരുന്നാല്‍ ബസില്‍ ശിവന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യ ഷീലാകുമാരി അജ്മാന്‍ ഇന്ത്യന്‍ സ്കൂളില്‍ ജോലി ചെയ്യുന്നു.
മക്കള്‍: ചിഞ്ചു, ചിത്തി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus