മസ്കത്ത്: സി.ബി.എസ്.ഇ. പത്താംക്ളാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 502 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ 113 വിദ്യാര്‍ഥികള്‍ അഞ്ച് വിഷയങ്ങളിലും എവണ്‍ നേടി പത്തില്‍ പത്ത് ജി.പി.എ കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ അച്യതന്‍ മാധവ് അഭിനന്ദിച്ചു. ഇവിടെ ഓരോ വിഷയത്തിലും എപ്ളസ്ട നേടിയവരുടെ എണ്ണം-ഇംഗ്ളീഷില്‍ 148 സയന്‍സില്‍ 150, മാത്സില്‍ 206, സോഷ്യല്‍ സയന്‍സില്‍ 213 ഹിന്ദിയില്‍ 109, ഫ്രഞ്ചില്‍ 40, അറബിയില്‍ പത്ത്, മലയാളത്തില്‍ 11.
ദാര്‍സൈത് ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 146 കുട്ടികളും ജയിച്ചു. ഇതില്‍ 25 ശതമാനം പേര്‍ അഞ്ചുവിഷയത്തിലും എ വണ്‍ നേടി പത്തില്‍ പത്ത് പോയന്‍റ് നേടിയതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 62 ശതമാനം കുട്ടികള്‍ ഒമ്പത് പോയന്‍റ് നേടിയതായും അധികൃതര്‍ പറഞ്ഞു. സലാല ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 157 പേരും വിജയിച്ചു. 24 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എവണ്‍ നേടി. സീബ് ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 117 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും വിജയിച്ചു. 22 വിദ്യാര്‍ഥികള്‍ അഞ്ചുവിഷയത്തിലും എവണ്‍ നേടി. ഇബ്ര ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 29 പേരും വിജയിച്ചു. ആറ് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എവണ്‍ നേടി. ഹഷ്മ സയിദ് മഖ്ദൂബ്, നിഷാദ് ഹമീദ്, മാത്യൂ ജോയ്, മുഹമ്മദ് ആശിര്‍, പി. സോമശേഖരം, കൗശിഖ് വി.സി.എസ്. എന്നിവരാണിവര്‍. മുഴുവന്‍ വിദ്യാര്‍ഥികളും 60 ശതമാനത്തിലേറെ മാര്‍ക്കോടെയാണ് വിജയിച്ചതെന്ന് സ്കൂള്‍ അറിയിച്ചു.
നിസ്വ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 30 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും വിജയിച്ചു. ഇവരില്‍ രണ്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എവണ്‍ ഗ്രേഡ് നേടിയപ്പോള്‍ 13 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി.
മറ്റ് ഇന്ത്യന്‍ സ്കൂളുകളിലെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബോര്‍ഡ് അധികൃതര്‍ പ
റഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍