12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

ബ്രസല്‍സ് ഉച്ചകോടി സമാപിച്ചു

ബ്രസല്‍സ് ഉച്ചകോടി സമാപിച്ചു
മെര്‍കല്‍-ഓലന്‍ഡ് വാഗ്വാദം

ബ്രസല്‍സ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യന്‍ യൂനിയന്റെ ബ്രസല്‍സ് സാമ്പത്തിക ഉച്ചകോടി കാര്യമായ പ്രഖ്യാപനങ്ങളൊ നടപടികളോ കൈക്കൊള്ളാനാകാതെ അവസാനിച്ചു. അംഗരാജ്യങ്ങള്‍ തങ്ങളുടെ പതിവ് നിലപാടുകള്‍ ആവര്‍ത്തിച്ച ഉച്ചകോടിയില്‍ പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഗ്രസിന് കടുത്ത മുന്നറിയിപ്പ് നല്‍കിയാണ് സമാപിച്ചത്. യൂറോപ്യന്‍ യൂനിയന്‍ നിര്‍ദേശിച്ച ചെലവുചുരുക്കല്‍ പദ്ധതി കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് യൂറോ സോണില്‍ തുടരാനാകൂ എന്ന് യൂനിയന്‍ പ്രസിഡന്റ് വാന്‍ റംപായ് വ്യക്തമാക്കി.
ഇതാദ്യമായി യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് യൂറോബോണ്ട് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടതു മാത്രമാണ് ബ്രസല്‍സില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തമായ ഏക അഭിപ്രായം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് ് ഫണ്ട് അനുവദിക്കുന്നതിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ നിര്‍ദേശത്തെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ തള്ളിയത് ഉച്ചകോടിയില്‍ വാഗ്വാദത്തിന് ഇടയാക്കി. യൂറോപ്യന്‍ യൂനിയന്റെ നിയമത്തിന് വിരുദ്ധമാണ് യൂറോബോണ്ടെന്ന് അവര്‍ പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്ടി ചര്‍ച്ചയില്‍ ഓലന്‍ഡിനെ പിന്താങ്ങി.
മേയ് ആറിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഗ്രീസിന് റംപായിയുടെ പ്രസതാവന കനത്ത വെല്ലുവിളിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് സാമ്പത്തിക അച്ചടക്കം നടപ്പിലാക്കിയത് കാരണം മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂനിയന്റെ നിര്‍ദേശം പൂര്‍ണമായും ഗ്രീസിന് പാലിക്കാനാകുമോ എന്ന കാര്യം സംശയമാണ്. ജൂണ്‍ 17ന് ഗ്രീസിലും ഫ്രാന്‍സിലും നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം യൂനിയന്‍ കൂടുതല്‍ കടുത്ത തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com